ഞാന്‍ നില്‍ക്കുന്നത് ചായ്‌വുകളില്ലാതെ, എന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നു; വിശദീകരണവുമായി മോഹന്‍ലാല്‍

ഞാനെന്ന മനുഷ്യന് നില്ക്കുന്നത് എങ്ങോട്ടും ചായ് വുകളില്ലാതെയാണെന്നും തന്റെ അഭിപ്രായങ്ങള് ആളുകള് അവര്ക്കാവശ്യമുള്ള തരത്തില് വ്യാഖ്യാനിക്കുന്നുവെന്നും മോഹന്ലാല്. ദി കംപ്ലീറ്റ് ആക്ടര് എന്ന തന്റെ ബ്ലോഗിലാണ് മോഹന്ലാല് വിശദീകരണവുമായി എത്തിയത്. താന് ബ്ലോഗുകള് എഴുതാന് തുടങ്ങിയതില്പ്പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം പക്ഷം പിടിക്കാതെ ഞാന് എന്ന മനുഷ്യന്റെ മധ്യത്തില് നിന്നാണ് എഴുതിയത്. എന്നാല് പലരും അത് പല തരത്തിലാണ് എടുത്തതെന്ന് മോഹന്ലാല് വിശദീകരിക്കുന്നു. നോട്ട് നിരോധനത്തില് അഭിപ്രായം പറഞ്ഞുകൊണ്ട് മോഹന്ലാല് എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. അതിനു ശേഷം ആദ്യമായെഴുതിയ ബ്ലോഗിലാണ് ലാല് വിശദീകരണവുമായി രംഗത്തെത്തിയത്.
 

ഞാനെന്ന മനുഷ്യന്‍ നില്‍ക്കുന്നത് എങ്ങോട്ടും ചായ് വുകളില്ലാതെയാണെന്നും തന്റെ അഭിപ്രായങ്ങള്‍ ആളുകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നുവെന്നും മോഹന്‍ലാല്‍. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ വിശദീകരണവുമായി എത്തിയത്. താന്‍ ബ്ലോഗുകള്‍ എഴുതാന്‍ തുടങ്ങിയതില്‍പ്പിന്നെ പല വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം പക്ഷം പിടിക്കാതെ ഞാന്‍ എന്ന മനുഷ്യന്റെ മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍ പലരും അത് പല തരത്തിലാണ് എടുത്തതെന്ന് മോഹന്‍ലാല്‍ വിശദീകരിക്കുന്നു. നോട്ട് നിരോധനത്തില്‍ അഭിപ്രായം പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. അതിനു ശേഷം ആദ്യമായെഴുതിയ ബ്ലോഗിലാണ് ലാല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

വിയ്റ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍ എന്നപേരില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ വിയറ്റ്‌നാം സ്വദേശിയായ സെന്‍ ബുദ്ധഭിക്ഷുവിന്റെ ജീവിത കഥ പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. 90 വയസുള്ള തിച്ച് നാത് ഹാന്‍ എന്ന സന്യാസിയുടെ ഓള്‍ഡ് പാത്ത് വൈറ്റ് ക്ലൗഡ്‌സ് എന്ന പുസ്തകത്തേക്കുറിച്ചാണ് ആദ്യം പറയുന്നത്. അതില്‍ പറയുന്ന ഐ ആം ദി സെന്റര്‍ എന്ന അനുഭവക്കുറിപ്പില്‍ തന്റെ നിഷ്പക്ഷത തെളിയിക്കാന്‍ പറഞ്ഞ താന്‍ മധ്യത്തില്‍ നിന്നാണ് എന്ന പ്രയോഗമാണ് മോഹന്‍ലാല്‍ കടമെടുക്കുന്നത്.

തന്നെ അഭിനന്ദിക്കുന്നു, കലഹിക്കുന്നു, ചീത്തവിളിക്കുന്നു. അപ്പോഴും താന്‍ തിച്ച് നാത് ഹാന്‍ നിന്നതുപോലെ ഉള്ളകത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു കാറ്റിലുമിളകാതെ ഉറച്ച് നില്‍ക്കുന്നു. അതുകൊണ്ട് ഒന്നും തന്നെ ബാധിക്കുന്നില്ലെന്നും എല്ലാം ശാന്തമായി കടന്നു പോകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ബ്ലോഗ് കാണാം