ബ്ലോഗ് ഹാക്ക് ചെയ്തതിനെതിരെ മോഹൻലാലിന്റെ പരാതി

തന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിനെതിരെ മോഹൻലാലിന്റെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് മോഹൻലാൽ ഡി.ജി.പിയ്ക്ക് പരാതി നൽകിയത്. സൈബർ സെല്ലിനും ലാൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി സൈബർ സെൽ എസ്.പിയെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.
 

തിരുവനന്തപുരം: തന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിനെതിരെ മോഹൻലാലിന്റെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് മോഹൻലാൽ ഡി.ജി.പിയ്ക്ക് പരാതി നൽകിയത്. സൈബർ സെല്ലിനും ലാൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി സൈബർ സെൽ എസ്.പിയെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ ‘ദ കംപ്ലീറ്റ് ആക്റ്റർ’ എന്ന ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ടത്. ബ്ലോഗ് തുറക്കുമ്പോൾ പാകിസ്ഥാന്റെ പാതകയും ഓപ്പറേഷൻ ഇന്ത്യ ഫ്രീ കാശ്മീർ എന്നുമാണ്് എഴുതി കാണിച്ചിരുന്നത്. ഞങ്ങളുടെ ശക്തി ഞങ്ങളും കാണിക്കും എന്ന ശബ്ദ സന്ദേശവും ഹാക്കർമാർ നൽകിയിരുന്നു. മുസ്ലീംകൾ തീവ്രവാദികളല്ലയെന്ന ഇന്ത്യൻ പ്രസിഡന്റിനുള്ള സന്ദേശം ബ്ലോഗിൽ നൽകിയിരുന്നു. കേന്ദ്ര സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയാണ് ഇനി ലക്ഷ്യമെന്നും ഹാക്കർമാർ പറഞ്ഞിരുന്നു.