മോഹൻലാലിന് പത്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ

നടൻ മോഹൻലാലിനെ പത്മഭൂഷൺ പുരസ്കാരത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. ഗാന്ധിയൻ ഗോപിനാഥൻ നായരെയും പുരസ്കാരത്തിനായി സർക്കാർ ശുപാർശ ചെയ്തു.
 


തിരുവനന്തപുരം:
നടൻ മോഹൻലാലിനെ പത്മഭൂഷൺ പുരസ്‌കാരത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. ഗാന്ധിയൻ ഗോപിനാഥൻ നായരെയും പുരസ്‌കാരത്തിനായി സർക്കാർ ശുപാർശ ചെയ്തു.

ഗാനരചയിതാക്കളായ ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ഗായകൻ പി.ജയചന്ദ്രൻ, എം.ജി.എസ്. നാരായണൻ, മാധ്യമപ്രവർത്തകൻ കെ.എം. റോയി, നാടക രചയിതാവ് സൂര്യാ കൃഷ്ണമൂർത്തി, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ് എന്നിവരടക്കം 33 പേരെ പത്മശ്രീ പുരസ്‌കാരത്തിനായി സർക്കാർ ശുപാർശ ചെയ്തു.