ആശാ ബ്ലാക്കിലെ പ്രണയ ഗാനം
ആശാ ബ്ലാക്കിലെ മഞ്ഞായ് പെയ്ത നിന്നെ എന്ന് തുടങ്ങുന്ന പ്രണയഗാനം പുറത്തിറങ്ങി. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് ജെസിൻ ജോർജാണ് ഈണം പകർന്നിരിക്കുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം പുറത്തിറങ്ങുന്ന സിനിമയാണ് ആശാ ബ്ലാക്ക്.
Sep 27, 2014, 17:10 IST
ആശാ ബ്ലാക്കിലെ മഞ്ഞായ് പെയ്ത നിന്നെ എന്ന് തുടങ്ങുന്ന പ്രണയഗാനം പുറത്തിറങ്ങി. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് ജെസിൻ ജോർജാണ് ഈണം പകർന്നിരിക്കുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം പുറത്തിറങ്ങുന്ന സിനിമയാണ് ആശാ ബ്ലാക്ക്. നമിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ജോൺ റോബിൻസൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ നിർമ്മിക്കുന്നത് ബിന്ദു ജോൺ വർഗീസാണ്. രണ്ട് യുവാക്കളുടെ കഥ പറയുന്ന ത്രില്ലറാണ് ആശാ ബ്ലാക്ക്. തന്മാത്രയിൽ മോഹൻലാലിന്റെ മകന്റെ വേഷം അവതരിപ്പിച്ച അർജുൻ ലാലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർജുൻ ലാലിനെ കൂടാതെ തമിഴ് സൂപ്പർ താരം ശരത്ത്കുമാർ, മനോജ് കെ ജയൻ, ഇഷിത, നികിത, ദേവൻ, ഭഗത്, നിതീഷ്, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.