തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്
നടി ആക്രമിക്കപ്പെട്ട കേസില് തന്നെ ചോദ്യം ചെയ്യാന് വിളിപ്പിച്ചിട്ടില്ലെന്ന് നടനും എംഎല്എയുമായ മുകേഷ്. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതോരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. പള്സര് സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണെന്ന ആരോപണവും മുകേഷ് നിഷേധിച്ചു. കേസില് മുകേഷിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് വാര്ത്തകള് പുറത്തു വന്നിരുന്നു.
Jul 12, 2017, 12:16 IST
കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില് തന്നെ ചോദ്യം ചെയ്യാന് വിളിപ്പിച്ചിട്ടില്ലെന്ന് നടനും എംഎല്എയുമായ മുകേഷ്. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതോരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. പള്സര് സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണെന്ന ആരോപണവും മുകേഷ് നിഷേധിച്ചു. കേസില് മുകേഷിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് വാര്ത്തകള് പുറത്തു വന്നിരുന്നു.
നടിയെ ആക്രമിക്കുന്നതിനായി ഗൂഢാലോചന നടന്നത് ദിലീപും മുകേഷും അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ ലൊക്കേഷനിലാണെന്നും ആ സമയത്ത് മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി എന്നുമായിരുന്നു റിപ്പോര്‍ട്ട്. അമ്മ ഷോയുടെ സമയത്തും പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി എത്തിയിരുന്നു.