മുരളി ഗോപി വീണ്ടും ഗായകനാവുന്നു
മുരളി ഗോപി വീണ്ടും ഗായകനാവുകയാണ്. ഇത്തവണ ഒന്നല്ല രണ്ട് ചിത്രങ്ങൾക്ക് വേണ്ടിയാണ് മുരളി ഗോപി പാട്ട് പാടിയിരിക്കുന്നത്. അൽഫോൺസ്പുത്രന്റെ പ്രേമം, സൂരജ് ടോംസിന്റെ പാവ എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനമാലപിച്ച വിവരം മുരളി ഗോപി തന്നെയാണ് തന്റെ ഫേസ്ബുക്കിലുടെ പങ്കുവെച്ചത്.
പ്രേമത്തിനുവേണ്ടി ശബരി വരികളെഴുതി രാജേഷ് മുരുകേശൻ ഈണം നൽകിയ കലിപ്പ് എന്ന ഗാനവും. പാ.വയ്ക്ക് വേണ്ടി റഫീക്ക് അഹമ്മദ് വരികളെഴുതി ആനന്ദ് മധുസൂദനൻ ഈണം നൽകിയ ഇന്നു ഞാൻ എന്ന ഗാനവുമാണ് മുരളിഗോപി പാടിയിരിക്കുന്നത്.
നേരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. നിവിൻ പോളി, വിനയ് ഫോർട്ട്, സൗബിൻ എന്നിവരെ കൂടാതെ മൂന്ന് പുതുമുഖ നായികമാരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അൻവർ റഷീദ് ഫിലിംസിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണ് പാ.വയിൽ മുരളി ഗോപി വൃദ്ധനായാണ് എത്തുന്നത്.