ദേശീയ ചലച്ചിത്ര അവാര്‍ഡ്; ജോജുവിനും സാവിത്രി ശ്രീധരനും പുരസ്‌കാരം; മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയ

66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില് ജോജു ജോര്ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്ശം.
 

ന്യൂഡല്‍ഹി: 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജോജു ജോര്‍ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചലച്ചിത്രം. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ വിനേഷ് ബംഗ്ലാന്‍ മികച്ച കലാസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

നാദീചരമി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍. കീര്‍ത്തി സുരേഷ് ആണ് മികച്ച നടി. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയും ഉറി എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലും മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.

ഉറി ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന് ലഭിച്ചു. സഞ്ജയ് ലീല ബന്‍സാലിയാണ് (പത്മാവത്) മികച്ച സംഗീത സംവിധായകന്‍. സുരേഖ സിക്രി (ബദായ് ഹോ)മികച്ച സഹനടി, മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്‌സിങ്‌രംഗസ്ഥലാം (തെലുങ്ക് ചിത്രം). മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം: സുധാകര്‍ റെഡ്ഢി യെഹന്തി ചിത്രം നാഗ്.