”പെട്ടെന്ന് ശ്രദ്ധ കിട്ടാന്‍ ഏറ്റവും എളുപ്പമാണ് ജാതി പറയുന്നത്”; അനില്‍ രാധാകൃഷ്ണന് മേനോന് പിന്തുണയുമായി നിര്‍മല്‍ പാലാഴി
കൊച്ചി: നടന് ബിനീഷ് ബാസ്റ്റിനെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് പിന്തുണയുമായി നിര്‍മല്‍ പാലാഴി. പെട്ടെന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അത് കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടേ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ നടനും മിമിക്രി താരവുമായ നിര്‍മല്‍ ചോദിക്കുന്നു.
ഒരു പൊതു വേദിയില്‍ വച്ച് നടന്ന പ്രഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല. അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത്. അത് അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടിക്കാതെ ക്ഷമ ചോദിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നിര്‍മല്‍ ന്യായീകരിക്കുന്നു.
താന്‍ ഉന്നത കുലജാതനായിട്ടല്ല, ഇതിന് പിന്നിലെ കുറച്ച് സത്യങ്ങള്‍ അറിയാവുന്നതിനാലാണ് പോസ്റ്റ് എന്നും നിര്‍മല്‍ പാലാഴി പറയുന്നു.
പോസ്റ്റ് വായിക്കാം
ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ pree production സമയത്തു അതിലെ അസോസിയേഷൻ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി ബന്ധംഉള്ള എല്ലാവരും “അതിൽ പല മതത്തിൽ പെട്ടവരുണ്ട് പല ജാതിയിൽ പെട്ടവരും ഉണ്ട്”ഒരുമിച്ച് മാസങ്ങളോളളം അനിലേട്ടന്റെ വീട്ടിൽ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത് എല്ലാവർക്കും ഒരേ സ്നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത് ജാതിയും മതവും പറയുന്ന ആൾക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”അനിലേട്ടന് പറഞ്ഞുന്നു പറഞ്ഞു എന്നെ കെട്ടിട്ടൊള്ളു അനിലേട്ടന്റെ നേരിട്ടു പറഞ്ഞതായി ആരും കേട്ടിട്ടില്ല” ഒരു പൊതു വേദിയിൽ വച്ചുനടന്ന പ്രേഹസനത്തിനു അതേ രീതിയിൽ തിരിച്ചു പ്രതികരിക്കാൻ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല അതുകൊണ്ടായിരിക്കാം ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോന്നത് അതു അദ്ദേഹത്തിന് ഉത്തരം മുട്ടിയിട്ടാണ് എന്നു പറയുന്നവരെയും കണ്ടു. അതു പിന്നെയും ചൊറിഞ്ഞു പൊട്ടികാതെ എന്റെ ഭാഗത്തെ തെറ്റുപറ്റി ക്ഷമ ചോദിച്ചു നിർത്താൻ ശ്രമിക്കുകയും ചെയ്തു അതു കഴിഞ്ഞിട്ടും തേറിപൊങ്കാല ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടിൽ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിർത്തണം ഒരു അപേക്ഷയാണ്
ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുന്നേ pree production സമയത്തു അതിലെ അസോസിയേഷൻ അസിസ്റ്റന്റ് അങ്ങനെ സിനിമയുമായി…
Posted by Nirmal Palazhi on Friday, November 1, 2019