ഓടും രാജ ആടും റാണിയിലെ ആദ്യ ഗാനങ്ങൾ

ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ വിജു വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓടും രാജ ആടും റാണിയി ഗാനങ്ങൾ പുറത്തിറങ്ങി. പ്രണയ സുധാരസ ലാസ്യ രസം, ഇത്തിരിപ്പൂ ചന്തം കാട്ടണ് എന്ന് തുടങ്ങുന്ന ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 

ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ വിജു വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓടും രാജ ആടും റാണിയി ഗാനങ്ങൾ പുറത്തിറങ്ങി. പ്രണയ സുധാരസ ലാസ്യ രസം, ഇത്തിരിപ്പൂ ചന്തം കാട്ടണ് എന്ന് തുടങ്ങുന്ന ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ ഗൃുഹാതുരുത്വം തുളുമ്പുന്ന വരികൾക്ക് ഈണം പർന്നിരിക്കുന്നത് പ്രമോദ് ചെറുവത്താണ്.

മറിമായം എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ടിനി ടോം വെങ്കിടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മണികണ്ഠൻ പട്ടാമ്പി വെങ്കിടിയുടെ സഹായിയായ തംബുരുവായി എത്തുന്നു, ഇവരുടെ ഇടയിലേയ്‌ക്കെത്തുന്ന നാടോടി പെൺകുട്ടിയാണ് മാല. മാലയെ അവതരിപ്പിക്കുന്നത് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാറാണ്. ഇവരെ കൂടാതെ ജോജോ, മണിക്കുട്ടൻ, ഇന്ദ്രൻസ്, സുരഭി, അബു സലിം, അശോക് കുമാർ, മറിമായം ശ്രീകുമാർ ഷൊർണൂർ മണി, വിജയൻ പെരിങ്ങോട്, കെ.പി.എ.സി. ലീലാമണി, മഞ്ജുഷ, കുളപ്പുള്ളി ലീല, രമ നാരായണൻ, മഞ്ജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വാപ്പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ സജീവ് മാധവൻ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.