‘ചന്ദ്രേട്ടൻ എവിടെയാ’; ചിത്രത്തിനെതിരെ വീട്ടമ്മയുടെ ഹർജി

ദിലീപ് നായകനായ 'ചന്ദ്രേട്ടൻ എവിടെയാ' എന്ന ചിത്രത്തിനെതിരെ ഹർജി. സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
 

കൊച്ചി: ദിലീപ് നായകനായ ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിനെതിരെ ഹർജി. സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. സിനിമയിലെ സാങ്കല്പിക ഫോൺ നമ്പർ തന്റെ ഫോൺ നമ്പർ ആണെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയാണ് കോടതിയെ സമീപിച്ചത്. സിനിമയിൽ നമ്പർ വന്നതിനെത്തുടർന്ന് നിരന്തര കോളുകളും അശ്ശീല സന്ദേശങ്ങളും വരുന്നതായി വീട്ടമ്മ പരാതിപ്പെട്ടു. പരാതിയെത്തുടർന്ന് പരിശോധനയ്ക്കായി അഭിഭാഷക കമ്മീഷനെ നിയമിച്ചു.