മോദിയെയും ധോണിയെയും വിമര്ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രിയദര്ശന്
ചെന്നൈ: നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെയും വിമര്ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന് പ്രിയദര്‍ശന്‍. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനാണ് ഇരുവരും പരിശ്രമിക്കുന്നതെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ധോണി ആരാധകരുടെ രൂക്ഷ വിമര്‍ശനം നേരിടുകയാണ്.
അതേസമയം പ്രിയദര്‍ശന്റെ പോസ്റ്റിനെതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മോദി ഊതിവീര്‍പ്പിച്ച ബലൂണാണെന്നും ധോണിയെ മോദിയുമായി താരതമ്യം ചെയ്യരുതെന്നും ചിലര്‍ പ്രതികരിക്കുന്നു. ക്രിക്കറ്റും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുതെന്നും വിമര്‍ശനം തങ്ങള്‍ തുടരുമെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.
പോസ്റ്റ് വായിക്കാം
Stop criticising Modi and Dhoni , both of them are working towards making our country proud.
Posted by Priyadarshan on Tuesday, July 2, 2019