കെഎസ്എഫ്ഡിസിയിൽ നിന്ന് ദിലീപ് അടക്കമുള്ളവർ രാജിവെക്കും

കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ കേരള ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് കൂടുതൽ പേർ രാജിക്ക് ഒരുങ്ങുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളായ നടൻ ദിലീപ് , സിദ്ധിഖ്, സലീം കുമാർ , മണിയൻപിള്ള രാജു എന്നിവർ നാളെ രാജിവെക്കും. കെഎസ്എഫ്ഡിസി വൈസ് ചെയർമാൻ ഇടവേള ബാബുവും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 


തിരുവനനന്തപുരം: കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ കേരള ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചതിൽ പ്രതിഷേധിച്ച് കൂടുതൽ പേർ രാജിക്ക് ഒരുങ്ങുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങളായ നടൻ ദിലീപ് , സിദ്ധിഖ്, സലീം കുമാർ , മണിയൻപിള്ള രാജു എന്നിവർ നാളെ രാജിവെക്കും. കെഎസ്എഫ്ഡിസി വൈസ് ചെയർമാൻ ഇടവേള ബാബുവും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉണ്ണിത്താന്റെ നിയമനത്തിൽ കടുത്ത അതൃപ്തിയാണ് സിനിമാലോകം അറിയിച്ചിട്ടുള്ളത്. തങ്ങൾ രാജിവെച്ചാൽ ആ സ്ഥാനത്തേക്കും രാഷ്ട്രീയക്കാരെ കൊണ്ടുവരാമെന്ന് മണിയൻ പിള്ള രാജു ഇന്നലെ പറഞ്ഞിരുന്നു. കലാകാരന്മാരുടെ സംഘടനയാണ് കെഎഫ്ഡിസിയെന്ന് സംവിധായകൻ കമൽ പറഞ്ഞു. സാബു ചെറിയാനെ മാറ്റി ഉണ്ണിത്താനെ കൊണ്ടുവരുന്നത് എന്തിനാണെന്ന് അറിയില്ല. ബോർഡ് രാഷ്ട്രീയ മുക്തമാക്കണമെന്നും കമലും പ്രതികരിച്ചിരുന്നു.