മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല; പൊട്ടിക്കരഞ്ഞ് ആരാധകരുടെ ലിച്ചി; വീഡിയോ കാണാം

മമ്മൂട്ടിയെയും ദുല്ഖര് സല്മാനെയും കുറിച്ച് നടത്തിയ പരാമര്ശം വിവാദമായ സാഹചര്യത്തില് വിശദീകരണവുമായി നടി അന്ന രേഷ്മ രാജന്. ഫേസ്ബുക്ക് ലൈവിലൂടെ നല്കിയ വിശദീകരണത്തില് ആരാധകരുടെ ലിച്ചി പൊട്ടിക്കരയുകയും ചെയ്തു. സൂര്യ ടിവിയില് സംപ്രേഷണം ചെയ്ത അഭിമുഖത്തില് ചോദിച്ച ചോദ്യമാണ് നടിക്ക് വിനയായത്. ലിച്ചിയുടെ മറുപടി മമ്മൂട്ടി ആരാധകരെ പ്രകോപിതരാക്കുകയും സോഷ്യല് മീഡിയയില് നടിക്ക് വലിയ തോതില് ആക്രമണം ഏല്ക്കുകയും ചെയ്തു.
 

മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി നടി അന്ന രേഷ്മ രാജന്‍. ഫേസ്ബുക്ക് ലൈവിലൂടെ നല്‍കിയ വിശദീകരണത്തില്‍ ആരാധകരുടെ ലിച്ചി പൊട്ടിക്കരയുകയും ചെയ്തു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ചോദിച്ച ചോദ്യമാണ് നടിക്ക് വിനയായത്. ലിച്ചിയുടെ മറുപടി മമ്മൂട്ടി ആരാധകരെ പ്രകോപിതരാക്കുകയും സോഷ്യല്‍ മീഡിയയില്‍ നടിക്ക് വലിയ തോതില്‍ ആക്രമണം ഏല്‍ക്കുകയും ചെയ്തു.

കുസൃതിച്ചോദ്യമായാണ് അവര്‍ ചോദിച്ചത്. മമ്മൂട്ടിയും ദുല്‍ഖറുമായി ഒന്നിച്ച് അഭിനയിച്ചാല്‍ ആര് നായകനാകുമെന്നായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു, ദുല്‍ഖര്‍ നായകനാകട്ടെ, മമ്മൂട്ടി അച്ഛനുമെന്ന്. അതൊരു തമാശയായിരുന്നെന്നും മമ്മൂട്ടിയെ അപമാനിക്കാനല്ലെന്നും രേഷ്മ പറയുന്നു. സോഷ്യല്‍ മീഡിയയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതിനെ വളച്ചൊടിക്കുകയായിരുന്നു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം, താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും അന്ന രേഷ്മ രാജന്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം

allowfullscreen

allowfullscreen