ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്തിനായിരുന്നു ഇത്ര തിടുക്കം? ദിലീപിനെ അനുകൂലിച്ച് റസൂല്‍ പൂക്കുട്ടി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്തിനായിരുന്നു ഇത്ര തിടുക്കമെന്ന് റസൂല്‍ പൂക്കുട്ടി. പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം മലയാള സിനിമാലോകത്തുള്ളവര്‍ ദിലീപിനോട് പെരുമാറിയ രീതി തന്നെ അമ്പരപ്പിച്ചു. എല്ലാവരും ദിലീപിനെ ഉപേക്ഷിച്ചു. അമ്മ പ്രാഥമികാംഗത്വത്തില്‍ നിന്നുപോലും പുറത്താക്കി. കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്നാണ് നീതിന്യായവ്യവസ്ഥ പോലും പറയുന്നത്. അദ്ദേഹത്തെ കുറ്റക്കാരിനാക്കുന്നതില് ആര്‍ക്കാണ് ഇത്ര തിടുക്കം.
Aug 12, 2017, 16:10 IST

ദിലീപിന്റെ കേസിലേക്ക് എത്തിനോക്കാനുള്ള ഒരു ആള്‍ക്കൂട്ട മനസ് കാണാനുണ്ട്. കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും റസൂല്‍ പൂക്കുട്ടി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.