സായി പല്ലവി ആദ്യം ക്യാമറയ്ക്കു മുൻപിലെത്തിയത് പ്രേമത്തിലല്ല
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷരുടെ മനം കവർന്ന യുവനടി സായി പല്ലവി ഇത് ആദ്യമായിട്ടല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തമിഴിലും തെലുങ്കിലും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ സായി അഭിനയിച്ചിട്ടുണ്ട്.
Jun 21, 2015, 14:02 IST
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷരുടെ മനം കവർന്ന യുവനടി സായി പല്ലവി ഇത് ആദ്യമായിട്ടല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തമിഴിലും തെലുങ്കിലും ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ സായി അഭിനയിച്ചിട്ടുണ്ട്. ‘കാട്ച്ചി പിഴൈ’ എന്ന ഒരു തമിഴ് ഷോർട്ട് ഫിലിമിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സായിയാണ്. 2011 ലായിരുന്നു ഇത്. എസ്. വി. വിഗ്‌നേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ അനു എന്ന കോളജ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു സായിക്ക്. ഏഴു മിനിറ്റോളം ദൈർഘ്യമുള്ള ഷോർട്ട് ഫിലിമായിരുന്നു ഇത്.
ഷോർട്ട് ഫിലിം കാണാം.