നടി ശാന്തി കൃഷ്ണയ്ക്ക് വീണ്ടും വിവാഹമോചനം
നടി ശാന്തി കൃഷ്ണയ്ക്ക് രണ്ടാമതും വിവാഹമോചനം. അമേരിക്കയില് വ്യവസായിയായ കൊല്ലം സ്വദേശി ബജോര് സദാശിവനുമായുള്ള വിവാഹബന്ധമാണ് ശാന്തി കൃഷ്ണ വേര്പെടുത്തിയത്. പിരിയാന് സമ്മതമാണെന്ന് ഇരുവരും അറിയിച്ചതിനേത്തുടര്ന്ന് കര്ണാടകയിലെ കുടുംബകോടതി ഇവരുടെ വിവാഹമോചന ഹര്ജി അനുവദിക്കുകയായിരുന്നു.
Sep 1, 2016, 14:11 IST
തിരുവനന്തപുരം: നടി ശാന്തി കൃഷ്ണയ്ക്ക് രണ്ടാമതും വിവാഹമോചനം. അമേരിക്കയില് വ്യവസായിയായ കൊല്ലം സ്വദേശി ബജോര് സദാശിവനുമായുള്ള വിവാഹബന്ധമാണ് ശാന്തി കൃഷ്ണ വേര്പെടുത്തിയത്. പിരിയാന് സമ്മതമാണെന്ന് ഇരുവരും അറിയിച്ചതിനേത്തുടര്ന്ന് കര്ണാടകയിലെ കുടുംബകോടതി ഇവരുടെ വിവാഹമോചന ഹര്ജി അനുവദിക്കുകയായിരുന്നു.
നടനായിരുന്ന ശ്രീനാഥ് ആയിരുന്നു ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് ഇവര്‍ വിവാഹമോചിതരായി. അതിനു ശേഷം 1998ലാണ് ബജോര്‍ സദാശിവനെ ശാന്തികൃഷ്ണ വിവാഹം കഴിച്ചത്. വീണ്ടും അഭിനയരംഗത്ത് സജീവമാകാനാണ് ശാന്തികൃഷണയുടെ തീരുമാനമെന്നാണ് വിവരം.