‘തോറ്റത് മലയാള സിനിമയാണ്’; ക്രിസ്തുമസ് റിലീസിംഗ് മുടങ്ങിയതില്‍ തീയേറ്റര്‍ ഉടമകള്‍ക്കെതിരേ സത്യന്‍ അന്തിക്കാട്

തീയേറ്റര് ഉടമകളും നിര്മാതാക്കളുമായുള്ള തര്ക്കത്തില് ക്രിസ്തുമസ് റിലീസിംഗ് മുടങ്ങിയതില് തീയേറ്റര് ഉടമകള്ക്കെതിരേ പ്രതിഷേധവുമായി സംവിധായകന് സത്യന് അന്തിക്കാട്. ഒരു കച്ചവട വസ്തു എന്നതിനേക്കാള് ഒരു കൂട്ടം കലാകാരന്മാരുടെ പരിശ്രമത്തിന്റെ ഫലമാണ് ഓരോ സിനിമയും. അവര് മനസുരുകി രൂപപ്പെടുത്തുന്ന കലാസൃഷ്ടി ചന്തയിലെ വില്പനച്ചരക്കു പോലെ വിലപേശി നശിപ്പിക്കുന്നത് കാണുമ്പോള് സങ്കടമല്ല, സഹതാപമാണ് തോന്നുന്നതെന്ന് സത്യന് അന്തിക്കാട് മാതൃഭൂമിയില് പ്രസിദ്ധീകരിച്ച കുറിപ്പില് പറയുന്നു.
 

കൊച്ചി: തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളുമായുള്ള തര്‍ക്കത്തില്‍ ക്രിസ്തുമസ് റിലീസിംഗ് മുടങ്ങിയതില്‍ തീയേറ്റര്‍ ഉടമകള്‍ക്കെതിരേ പ്രതിഷേധവുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു കച്ചവട വസ്തു എന്നതിനേക്കാള്‍ ഒരു കൂട്ടം കലാകാരന്‍മാരുടെ പരിശ്രമത്തിന്റെ ഫലമാണ് ഓരോ സിനിമയും. അവര്‍ മനസുരുകി രൂപപ്പെടുത്തുന്ന കലാസൃഷ്ടി ചന്തയിലെ വില്‍പനച്ചരക്കു പോലെ വിലപേശി നശിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടമല്ല, സഹതാപമാണ് തോന്നുന്നതെന്ന് സത്യന്‍ അന്തിക്കാട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

ക്രിസ്തുമസ് കാലത്ത് സിനിമകള്‍ മാറിമാറി കാണാമെന്ന് ആഗ്രഹിച്ച് പ്രേക്ഷകരെ തീയേറ്റര്‍ വളപ്പില്‍ നിന്ന് അകറ്റി നിര്‍ത്തി തീയേറ്ററുകാരുടെ സംഘന ശക്തി തെളിയിച്ചു. സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും നിസ്സഹായരായി കണ്ടുനിന്നു. ചാനലുകളിലെ തര്‍ക്കങ്ങളും വെല്ലുവിളികളും മാത്രം ബാക്കി. അതാകട്ടെ സ്വന്തം മുഖവും ശബ്ദവും ടി.വി.യിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന സംഘടനാ നേതാക്കള്‍ക്ക് നിര്‍വൃതി പകര്‍ന്നിട്ടുമുണ്ടാകുമെന്നും തോറ്റത് മലയാള സിനിമയാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഓരോ സംഘടനയ്ക്കും അവരവരുടെ ന്യായങ്ങളുണ്ടാകാം. അതു മുഴുവന്‍ കച്ചവടക്കാരനല്ലാത്ത ഒരു സംവിധായകന് മനസ്സിലാകണമെന്നില്ല. പക്ഷേ, പിടിച്ചുനിര്‍ത്തി വിഹിതം വാങ്ങുന്നതിന് ഈ അവധിക്കാലംതന്നെ തെരഞ്ഞെടുത്തതിനു പിന്നില്‍ ഒരു സമ്മര്‍ദതന്ത്രമുണ്ട്. അതിന്റെ ഉദ്ദേശ്യശുദ്ധി തീര്‍ച്ചയായും സംശയിക്കപ്പെടേണ്ടതാണ്.

ഡിസംബര്‍ 16-ന് പ്രദര്‍ശനത്തിനു തയ്യാറായ ‘ജോമോന്റെ സുവിശേഷങ്ങളാണ് സമരത്തിന്റെ ആദ്യത്തെ ഇര. സിനിമയുടെ നിര്‍മാണം തുടങ്ങുമ്പോള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ആദ്യവരുമാനത്തിന്റെ നേര്‍പകുതി വേണമെന്ന ആവശ്യം തിയേറ്റര്‍ ഉടമകള്‍ ഉന്നയിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ വ്യവസ്ഥ പാലിച്ചുകൊണ്ട് ഒരു സിനിമ നിര്‍മിക്കണോയെന്ന് നിര്‍മാതാവിന് ആലോചിക്കാമായിരുന്നു. ഡിസംബര്‍ 15 വരെയുണ്ടായിരുന്ന നിലപാടില്‍ നിന്ന് പെട്ടെന്നൊരു മാറ്റമുണ്ടാകാന്‍ തക്ക കാരണങ്ങളും തങ്ങള്‍ക്കു മുന്നില്‍ ഇല്ലായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു.

മള്‍ട്ടിപ്ളക്സുകളെ കുറ്റം പറയുന്നതിനു പകരം നമ്മുടെ തിയേറ്ററുകളുടെ നിലവാരമുയര്‍ത്താന്‍ ശ്രമിക്കുക. നവീകരിച്ച എല്ലാ തിയേറ്ററുകളും ലാഭത്തിലാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനിയെങ്കിലും അത് മുഖവിലയ്ക്കെടുക്കണമെന്നാണ് തീയേറ്റര്‍ ഉടമകള്‍ക്ക് അന്തിക്കാട് നല്‍കുന്ന ഉപദേശം. ഇന്നല്ലെങ്കില്‍ നാളെ തര്‍ക്കങ്ങളൊക്കെ തീരും. ഒരു അവധിക്കാലം ആഘോഷിക്കാന്‍ പറ്റാതെ പോയതിന്റെ വിഷമം പ്രേക്ഷകരും മറക്കും. നഷ്ടങ്ങള്‍ മാത്രം ബാക്കിയാകും.

ഓണം, വിഷു, ക്രിസ്മസ് – ഇതൊക്കെയാണ് കേരളത്തിലെ ഉത്സവകാലം എന്നുപറയുന്നത്. ഏതു കാരണത്തിന്റെ പേരിലായാലും ഈ അവധിക്കാലത്ത് സിനിമാസമരങ്ങള്‍ പാടില്ലെന്ന് ഒരു ഉത്തരവിറക്കണമെന്ന് സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു. കേരളത്തിലെ കുടുംബങ്ങളുടെ ചെറിയ ആഘോഷമാണ് സിനിമ. അത് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

allowfullscreen