നടന്‍ സത്യന്റെ ജീവിതകഥ സിനിമയാകുന്നു; ലുക്ക് പുറത്തുവിട്ട് ജയസൂര്യ

അനശ്വര നടന് സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയെ നായകനാക്കി മാധ്യമപ്രവര്ത്തകന് രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

കൊച്ചി: അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയെ നായകനാക്കി മാധ്യമപ്രവര്‍ത്തകന്‍ രതീഷ് രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യനായി അഭിനയിക്കുന്നുവെന്ന വിവരം ജയസൂര്യ ഫെയിസ്ബുക്കിലൂടെ പുറത്തു വിട്ടു. ബി.ടി. അനില്‍ കുമാര്‍, കെ. ജി. സന്തോഷ് എന്നിവരുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.

ഒരു ഫാന്‍ മെയിഡ് ലുക്കും ജയസൂര്യ പുറത്തു വിട്ടിട്ടുണ്ട്. മറ്റ് അഭിനേതാക്കള്‍ ആരാണെന്നതുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പോസ്റ്റ് വായിക്കാം

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യന്‍ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിര്‍മാണ കമ്പനി ആയ ‘ Friday Film House’ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പറയാം
എല്ലാവരുടെയും പ്രാര്‍ഥനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

Fan made poster ….Thameer mango…

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ…

Posted by Jayasurya on Friday, June 14, 2019