‘മണിക്കൂറിന് രണ്ട് ലക്ഷം രൂപ’ നല്‍കാമെന്ന് പറഞ്ഞ യുവാവിന് സീരിയല്‍ താരം ഗായത്രിയുടെ അപ്രതീക്ഷിത മറുപടി

സമീപകാലത്ത് സൈബറിടത്തില് അപമാനിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില് വലിയ വര്ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുടെ ചാറ്റ് ബോക്സുകളിലേക്ക് അശ്ലീല സന്ദേശം അയക്കുന്നവരുടെ എണ്ണവും വര്ധിക്കുന്നതായി സൈബര് സെല് കണക്കുകള് വ്യക്തമാക്കുന്നു. അതീവ ഗൗരവമുള്ള ഇത്തരം കുറ്റകൃത്യങ്ങള്ക്കെതിരെ കര്ശന നടപടികളുണ്ടാകുമെന്ന് അടുത്തിടെ കേരളാ പോലീസിലെ സൈബര് വിഭാഗം മുന്നറിയിപ്പും നല്കിയിരുന്നു. അത്തരത്തിലൊരു ആക്രമണത്തിനിരയായിരിക്കുകയാണ് സീരിയല് താരം ഗായത്രി അരുണ്.
 

കൊച്ചി: സമീപകാലത്ത് സൈബറിടത്തില്‍ അപമാനിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുടെ ചാറ്റ് ബോക്‌സുകളിലേക്ക് അശ്ലീല സന്ദേശം അയക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി സൈബര്‍ സെല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതീവ ഗൗരവമുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് അടുത്തിടെ കേരളാ പോലീസിലെ സൈബര്‍ വിഭാഗം മുന്നറിയിപ്പും നല്‍കിയിരുന്നു. അത്തരത്തിലൊരു ആക്രമണത്തിനിരയായിരിക്കുകയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍.

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്. തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ട് ഗായത്രി ഇയാള്‍ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്.

താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു. ഗായത്രിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. സെലിബ്രിറ്റികളുടെ പോസ്റ്റിനടിയില്‍ അശ്ലീലം പറയുന്ന ഞരമ്പ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്.