കൊക്കെയ്ൻ എത്തിക്കുന്നത് ഗോവയിൽ നിന്ന്: ഷൈൻ
കൊക്കെയ്ൻ കേസിൽ വിവാദ വ്യവസായി നിസാമിന് ബന്ധമില്ലെന്ന് അറസ്റ്റിലായ ഷൈൻ ടോം ചാക്കോ. കൊക്കെയൻ എത്തിക്കാറുള്ളത് ഗോവയിൽ നിന്നാണെന്നും ഷൈൻ പോലീസിന് മൊഴി നൽകി. സുഹൃത്തുക്കളുമായി നഗരത്തിലെ പല ഫ്ളാറ്റിലും ഒത്തു ചേരാറുണ്ടെന്നും ഷൈൻ പോലീസിന് മൊഴി നൽകി.
Jan 31, 2015, 12:10 IST
കൊച്ചി: കൊക്കെയ്ൻ കേസിൽ വിവാദ വ്യവസായി നിസാമിന് ബന്ധമില്ലെന്ന് അറസ്റ്റിലായ ഷൈൻ ടോം ചാക്കോ. കൊക്കെയൻ എത്തിക്കാറുള്ളത് ഗോവയിൽ നിന്നാണെന്നും ഷൈൻ പോലീസിന് മൊഴി നൽകി. സുഹൃത്തുക്കളുമായി നഗരത്തിലെ പല ഫ്ളാറ്റിലും ഒത്തു ചേരാറുണ്ടെന്നും ഷൈൻ പോലീസിന് മൊഴി നൽകി.
കൊച്ചിയിൽ നിന്നുമാണ് 10 ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോമും മോഡലുകളുമടക്കം അഞ്ച് പേർ പിടിയിലായത്. പിടിയിലായവരിൽ മൂന്ന് മോഡലുകളും ഒരു അസോസിയേറ്റ് ഡയറക്ടറുമുണ്ട്. ഷൈൻ, സഹസംവിധായിക ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, ദുബായിയിലെ ട്രാവൽ മാർട് ഉടമ സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കിങ്‌സ് ഗ്രൂപ്പ് ഉടമ നിസ്സാമിന്റെ കടവന്ത്രഫ്‌ളാറ്റിലാണ് റെയ്ഡ് നടത്തിയത്.