സുകുമാരൻ നായർ ഭ്രാന്തനെപ്പോലെ പെരുമാറുന്നു: മേജർ രവി

സുരേഷ് ഗോപിയെ ഇറക്കിവിട്ട എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ സംവിധായകൻ മേജർ രവി. സുകുമാരൻ നായർ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജർ രവി പറഞ്ഞു. സമുദായ നേതാവെന്ന നിലയിൽ അയാളെ അംഗീകരിക്കുന്നില്ല. എൻ.എസ്.എസ് ആസ്ഥാനം സുകുമാരൻ നായരുടെ സ്വന്തം സ്വത്തല്ല. യു.ഡി.എഫിന് വേണ്ടി പ്രവർത്തിക്കുകയാണ് സുകുമാരൻ നായർ. അൽപന് അർത്ഥം കിട്ടിയാൽ അർധരാത്രിയിൽ കുട പിടിക്കും. മനുഷ്യത്വത്തെ മാറ്റി നിർത്തിയാണ് സുകുമാരൻ നായരുടെ പ്രവർത്തനം എന്നും മേജർ രവി പ്രതികരിച്ചു.
 
കൊച്ചി:

ഇന്നു രാവിലെ പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ ജനറൽ സെക്രട്ടറി സുകുമാർ നായർ ഇറക്കിവിട്ടുരുന്നു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം നേരിട്ടു കണ്ടപ്പോഴാണ് സുകുമാരൻ നായർ സുരേഷ് ഗോപിയെ അധിഷേപിച്ച് ഇറക്കിവിട്ടത്.

‘താങ്കൾ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണ്. ഈ സമയത്ത് ഇവിടെ വന്ന് വിവാദമുണ്ടാക്കാൻ നോക്കരുത്. വിവാദങ്ങളോട് എൻ.എസ്.എസിന് താത്പര്യമില്ല. ബജറ്റ് സമ്മേളനം നടക്കുകയാണ്. താങ്കൾ പോകണം’സുകുമാരൻ നായർ പറഞ്ഞു. സംഭവത്തിൽ വേദനയുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.