മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു; ചിത്രങ്ങള്‍ പുറത്ത്
ബോളിവുഡ് താരം സണ്ണി ലിയോണ് മലയാളത്തില് എത്തുന്നു എന്ന് ഏറെക്കാലമായി കേള്ക്കുന്ന കാര്യമാണ്. ഈ അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമാണെന്ന വാര്ത്ത അടുത്തിടെയാണ് പുറത്തു വന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയിലാണ് സണ്ണി മമ്മൂട്ടിക്കൊപ്പം എത്തുന്നത്. ഇതിന്റെ ചിത്രങ്ങള് പുറത്തു വന്നു.
ഐറ്റം ഡാന്‍സ് രംഗത്തിലാണ് ഇരുവരും ഒരുമിക്കുന്നതെങ്കിലും ചിത്രത്തിന്റെ കഥയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. താന്‍ മമ്മൂട്ടിയുടെ ആരാധികയാണെന്നും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കാത്തിരിക്കുകയാണെന്നും സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് ഇല്ലെന്നാണ് കരുതുന്നത്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.