‘നിരന്തരം മുറിയിലേക്ക് വിളിച്ചു’; നടന്‍ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ടെസ്സ് ജോസഫ്

ലോകത്തെമ്പാടും നടക്കുന്ന മീ. ടു ക്യാംപെയിനില് കുടുങ്ങി നടനും എം.എല്.എയുമായ മുകേഷും. സിനിമാ മേഖലയിലെ സാങ്കേതിക രംഗത്ത് പ്രവര്ത്തിക്കുന്ന ടെസ്സ് ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. കോടീശ്വരന് എന്ന പരിപാടി നടക്കുന്ന സമയത്ത് ഹോട്ടലില് വെച്ച് മുകേഷ് തന്നെ നിരവധി തവണ റൂമിലേക്ക് വിളിപ്പിച്ചുവെന്നാണ് ടെസ്സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്ന്ന് തന്റെ ബോസ് ഇടപെട്ടാണ് അവിടെ നിന്നും മാറ്റിയതെന്നും ഇവര് ട്വിറ്ററില് കുറിച്ചു.
 

കൊച്ചി: ലോകത്തെമ്പാടും നടക്കുന്ന മീ. ടു ക്യാംപെയിനില്‍ കുടുങ്ങി നടനും എം.എല്‍.എയുമായ മുകേഷും. സിനിമാ മേഖലയിലെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ടെസ്സ് ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോടീശ്വരന്‍ എന്ന പരിപാടി നടക്കുന്ന സമയത്ത് ഹോട്ടലില്‍ വെച്ച് മുകേഷ് തന്നെ നിരവധി തവണ റൂമിലേക്ക് വിളിപ്പിച്ചുവെന്നാണ് ടെസ്സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് തന്റെ ബോസ് ഇടപെട്ടാണ് അവിടെ നിന്നും മാറ്റിയതെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു.

19 വര്‍ഷം മുന്‍പാണ് സംഭവം. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ടെസ്സ് പറയുന്നു. പരിപാടിയുടെ ക്രൂ അംഗങ്ങളില്‍ താന്‍ മാത്രമായിരുന്നു സ്ത്രീയായിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു. കോടീശ്വരന്‍ ക്വിസ് ഷോയുടെ അവതാരകനായിരുന്നു ആ സമയത്ത് മുകേഷ്. സിനിമയില്‍ താരത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ ആരംഭം കൂടിയായിരുന്ന സമയത്താണ് ടെലിവിഷന്‍ ഷോയിലെത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മി.ടു ക്യാംപെയിന്റെ ഭാഗമായി നിരവധി പ്രമുഖരാണ് കുടുങ്ങുന്നത്. സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ക്ക് നേരിട്ട സെക്ഷ്യല്‍ വയലന്‍സിനെക്കുറിച്ച് സ്ത്രീകളുടെ വെളിപ്പെടുത്തലാണ് ക്യാംപെയിന്‍. വിഷയത്തെക്കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.