ദിലീപിനൊപ്പം അഭിനയിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് തമന്ന

ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുമെന്ന തരത്തില് വന്ന വാര്ത്തകള് നിഷേധിച്ച് തെന്നിന്ത്യന് താരം തമന്ന ഭട്ടിയ. ട്വിറ്ററിലൂടെയാണ് തമന്ന ഇക്കാര്യം അറിയിച്ചത്. വാര്ത്തകള് നല്കുന്നതിന് മുമ്പ് വിവരങ്ങള് ശരിയാണോ എന്ന കാര്യം പരിശോധിക്കണമെന്നും അവര് പറഞ്ഞു.
 

കൊച്ചി: ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുമെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് തെന്നിന്ത്യന്‍ താരം തമന്ന ഭട്ടിയ. ട്വിറ്ററിലൂടെയാണ് തമന്ന ഇക്കാര്യം അറിയിച്ചത്. വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് വിവരങ്ങള്‍ ശരിയാണോ എന്ന കാര്യം പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.

താന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമകളെക്കുറിച്ച് ട്വിറ്ററിലൂടെ അറിയിക്കുകയാണ് പതിവെന്നും തമന്ന പറഞ്ഞു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലൂടെ തമന്ന മലയാളത്തിലെത്തുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ചിത്രത്തില്‍ അഭിനയിക്കാമെന്ന് തമന്ന വാക്കാല്‍ ഉറപ്പുനല്‍കിയതായും ഉടന്‍ കരാറില്‍ ഒപ്പ് വയ്ക്കുമെന്നുമായിരുന്നു വാര്‍ത്ത. ദിലീപ് 90കാരനായി അഭിനയിക്കുന്ന കമ്മാരസംഭവത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്.