എ ക്ലാസ് തിയേറ്ററുകളുടെ സമരം പിൻവലിച്ചു
എ ക്ലാസ് തിയേറ്ററുകളുടെ സമരം പിൻവലിച്ചു. കൊച്ചിയിൽ ചേർന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം. സർക്കാർ ചർച്ചയ്ക്ക് വിളിച്ചതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് ഉടമകൾ വ്യക്തമാക്കി.
Jul 11, 2015, 14:56 IST
കൊച്ചി: എ ക്ലാസ് തിയേറ്ററുകളുടെ സമരം പിൻവലിച്ചു. കൊച്ചിയിൽ ചേർന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗത്തിലാണ് തീരുമാനം. സർക്കാർ ചർച്ചയ്ക്ക് വിളിച്ചതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് ഉടമകൾ വ്യക്തമാക്കി.
പ്രേമം ഉൾപ്പെടെയുള്ള പുതിയ ചിത്രങ്ങളുടെ വ്യാജപ്പകർപ്പുകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന ചൂണ്ടിക്കാണിച്ചാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ എ ക്ലാസ് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്. ജൂലൈ 9 വ്യാഴാഴ്ച മുതലായിരുന്നു സമരം. സമരത്തിനെതിരേ ബി ക്ലാസ് തിയേറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. സമരം വൈഡ് റിലീസ് അട്ടിമറിക്കാനാണെന്ന് ബി ക്ലാസ് തിയേറ്റർ ഉടമകൾ പറഞ്ഞു.