സമരം നടത്തുന്ന തീയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

സമരം നടത്തുന്ന സിനിമാ തീയേറ്ററുകള് അടച്ചു പൂട്ടണമെന്ന് സംവിധായകന് അടൂര് ഗോപാലകൃഷ്ണന്. ഇപ്പോള് നടക്കുന്ന സമരം തീയേറ്റര് ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ്. കാര്യങ്ങള് ഇങ്ങെ തുടര്ന്നാല് സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അടൂര് വ്യക്തമാക്കി.
 

തിരുവനന്തപുരം: സമരം നടത്തുന്ന സിനിമാ തീയേറ്ററുകള്‍ അടച്ചു പൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്ന സമരം തീയേറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ്. കാര്യങ്ങള്‍ ഇങ്ങെ തുടര്‍ന്നാല്‍ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അടൂര്‍ വ്യക്തമാക്കി.

ചലച്ചിത്ര മേഖല പരിഷ്‌കരിക്കുന്നതിനായി താന്‍ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഈ വ്യവസായം തകരാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അടൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.