ബ്ലോക്കില്‍ കുടുങ്ങിയ ടൊവീനോയെ സിനിമാ സ്‌റ്റൈലില്‍ റെസ്‌ക്യു ചെയ്ത് പോലീസുകാരന്‍; വീഡിയോ
കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ പരിപാടിക്കായി വീട്ടില്‍ നിന്ന് പുറപ്പെട്ട ടൊവീനോയ്ക്ക് ട്രാഫിക് ബ്ലോക്ക് മുട്ടന്‍ പണിയാണ് കൊടുത്തത്. നിശ്ചയിച്ച സമയം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും താരത്തിന് പരിപാടി സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. ഹൈക്കോടതിയിലെ ജഡ്ജിമാരുള്‍പ്പെടെയുള്ള അതിഥികള്‍ താരത്തിനായി കാത്തുനിന്നത് ഏതാണ്ട് 2 മണിക്കൂറിലേറെയാണ്. അവസാനം ബൈക്ക് ഉണ്ടെങ്കില്‍ ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാമെന്ന് താരം തന്നെ സംഘാടകരോട് പറഞ്ഞു.
ദൗത്യമേറ്റെടുത്ത് ഹൈക്കോടതിയില് ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഓഫീസര്‍ സുനില്‍കുമാറും രംഗത്ത് വന്നു. കൊച്ചി ഗോശ്രീ പാലത്തിനടുത്തെ ട്രോഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടന്ന ടൊവീനോയെ സുരക്ഷിതമായി സുനില്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ബൈക്കില്‍ കയറിയെത്തിയ ടൊവീനോയെ ആരാധകര്‍ വളഞ്ഞത് സംഘാടകരെ വലച്ചു. എന്തായാലും കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ സംഭവം കാരണമായിട്ടുണ്ട്.
വീഡിയോ.