”അങ്ങനെയാണേല്‍ കട്ടക്ക് കൂടെയുണ്ടാകും”; പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ആഹ്വാനവുമായി ടോവീനോ

പ്രളയ രക്ഷാപ്രവര്ത്തനത്തിന് ആഹ്വാനവുമായി ടോവീനോ തോമസ്.
 

തൃശൂര്‍: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ആഹ്വാനവുമായി ടോവീനോ തോമസ്. കുറേ ആളുകളെ പേടിച്ചാണ് പ്രളയ മുന്നറിയിപ്പ് പോസ്റ്റുകള്‍ ഇടാതിരുന്നത്. അതിട്ടാല്‍ സിനിമ പ്രമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണെന്ന് പറഞ്ഞ് കുറേയാളുകള്‍ വരും. അത് ഒരിക്കല്‍ താന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഇനി അലര്‍ട്ട് പോസ്റ്റുകള്‍ ഇട്ടാല്‍ മോശം പറയുന്നവരെ എന്ത് ചെയ്യണം എന്നു കൂടി പറയാനും ഫെയിസ്ബുക്ക് പോസ്റ്റില്‍ ടോവീനോ ചോദിക്കുന്നു.

എന്തായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പോള്‍ സമയമില്ലെന്നും നമുക്കൊരുമിച്ച് നില്‍ക്കാമെന്നും പറഞ്ഞാണ് ടോവീനോ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കമന്റ് ബോക്‌സില്‍ ആളുകള്‍ പിന്തുണ അറിയിച്ചതോടെ ‘അങ്ങനെയാണേല്‍ കഴിഞ്ഞതിനേക്കാള്‍ സ്‌ട്രോങ്ങ് ആയി ഞാന്‍ ഉണ്ടാവും കൂടെ ! ഫേസ്ബുക്കില്‍ മാത്രമല്ല ! പുറത്തും കട്ടക്ക് കൂടെ ഉണ്ടാവും’ എന്ന് മറുപടി കമന്റായും ടോവീനോ കുറിച്ചിട്ടുണ്ട്.

2018ലെ പ്രളയത്തില്‍ ടോവീനോ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരുന്നു. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കാനും താരം മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ ടോവീനോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് സിനിമാ പ്രമോഷന് വേണ്ടിയാണെന്ന ആരോപണം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചു. ഇത് വളരെ വേദനയുണ്ടാക്കിയെന്ന് ടോവീനോ പ്രതികരിക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് വായിക്കാം

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive —

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട്…

Posted by Tovino Thomas on Friday, August 9, 2019