ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്ത്തത്തില് വൈക്കം മഹാദേവ ക്ഷേത്രത്തില് വെച്ചായിരുന്നു വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയര് ഡിസൈന് കോണ്ട്രാക്റ്ററുമായ അനൂപാണ് വിജയലക്ഷ്മിയുടെ വരന്.
 

കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്ററുമായ അനൂപാണ് വിജയലക്ഷ്മിയുടെ വരന്‍.

ഇരുവരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് വിജയലക്ഷ്മി വിവാഹനിശ്ചയ സമയത്ത് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം തനിക്ക് കാഴ്ചശക്തി ലഭിക്കുമെന്നും അതിനായുള്ള ചികിത്സയ്ക്ക് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ഒരു അഭിമുഖത്തില്‍ വിജയലക്ഷ്മി പറഞ്ഞിരുന്നു.

നേരത്തേ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്‍മാറിയിരുന്നു. വിവാഹത്തിനു ശേഷം കലാരംഗം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു.

Vaikom Vijayalakshmi Wedding

Posted by Jeraldi James on Sunday, October 21, 2018