വർഷത്തിലെ രണ്ടാം ഗാനം പത്ത് കുട്ടികൾ ചേർന്ന് പുറത്തിറക്കി

പ്രെമോഷനിലെ പരീക്ഷണങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായ വർഷത്തിലെ രണ്ടാം ഗാനം പുറത്തിറക്കി. പത്ത് വയസിന് താഴെയുള്ള പത്ത് കുട്ടികളും മമ്മൂട്ടിയും ചേർന്നാണ് ഗാനം പുറത്തിറക്കിയത്. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് കുട്ടികളാണ് ഗാനം പുറത്തിറക്കുന്നതെന്ന മമ്മൂട്ടിയുടെ എഫ്ബി പോസ്റ്റിന് കമന്റായി ലഭിച്ച ഫോട്ടോകളിൽ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഉത്തര, ശ്രീപവൻ, ദേവദത്ത് കൃഷ്ണ, ഹരിക്കുട്ടൻ, ഫിനാൻ നൗഫൽ, അമീൻ, സെബാസ്റ്റിൻ, അബാൻ അഹമ്മദ്, ആദി ബിനോയ്, ശ്രീലക്ഷ്മി എന്നിവരാണ് പത്ത് ഭാഗ്യവാൻമാർ.
 
രണ്ട് സംഗീതസംവിധായകർ ഒരുമിക്കുന്ന ഗാനം എന്ന പ്രത്യേകതയും വർഷത്തിലെ രണ്ടാം ഗാനമായ കിരിമുകിലുകൾക്കുണ്ട്. ഗാനം ആലപിച്ചത് സംഗീതസംവിധായകൻ ശരത്താണ്. ബിജിബാൽ ഈണം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് സന്തോഷ് വർമ്മയാണ്. നേരത്തെ ഓഡിയോ റിലീസിന്റെ ലൈവ് സ്ട്രീമിങ്ങ് ഇന്റർനെറ്റിൽ കാണിച്ചും ആദ്യഗാനം വാട്ട്‌സ് അപ്പിലൂടെ പുറത്തിറക്കിയും വാർത്തകൾ സൃഷിച്ച ചിത്രമായിരുന്നു വർഷം.

പാസഞ്ചർ, അർജുനൻ സാക്ഷി, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് വർഷം. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ വന്ന് സ്വന്തമായി പണമിടപാട് സ്ഥാപനം തുടങ്ങുന്ന വേണു എന്ന സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രഞ്ജിത്ത് ശങ്കറിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണ് വർഷവും കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ ആശാ ശരത്ത്, മാസ്റ്റർ നബീഷ്, മമ്ത മോഹൻദാസ്, ടി ജി രവി, ഗോവിന്ദ് പത്മസൂര്യ, സുനിൽ സുഗത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്ലേഹൗസ് റിലീസ്, ഡ്രീം ആന്റ് ബിയോണ്ട് എന്നിവയുടെ ബാനറിൽ മമ്മൂട്ടിയും രഞ്ജിത്ത് ശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ ആറിന് തീയേറ്ററുകളിലെത്തും.