സിനിമാ തീയേറ്ററുകളില്‍ റെയ്ഡ്; വിനോദനികുതിയും സെസും അടക്കുന്നില്ലെന്ന് പരാതിയുണ്ടെന്ന് വിശദീകരണം

സിനിമാ തീയേറ്ററുകളില് വിജിലന്സ് പരിശോധന നടത്തി. വിനോദനികുതിയും സെസും അടക്കുന്നില്ലെന്നു പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തിയറ്റര് എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര് കോംപ്ലക്സില് അടക്കം റെയ്ഡ് നടന്നു. എന്നാല് സിനിമാ സമരത്തില് തീയേറ്റര് ഉടമകളെ സമ്മര്ദ്ദത്തിലാക്കാനാണ് റെയ്ഡ് എന്നാണ് കരുതുന്നത്.
 

തിരുവനന്തപുരം: സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. വിനോദനികുതിയും സെസും അടക്കുന്നില്ലെന്നു പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. തിയറ്റര്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്റര്‍ കോംപ്ലക്സില്‍ അടക്കം റെയ്ഡ് നടന്നു. എന്നാല്‍ സിനിമാ സമരത്തില്‍ തീയേറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് റെയ്ഡ് എന്നാണ് കരുതുന്നത്.

ഒരു സിനിമാ ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നുരൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. ഈ നിയമം പല തീയേറ്ററുടമകളും പാലിക്കാറില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തിയത്. ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയുളള തിയറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.