രാജീവ് രവിയെ പരിഹസിച്ച് വിനീത് ശ്രീനിവാസൻ; ‘സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമ എന്ന ആശയം വിപ്ലവകരം’
എഴുതുന്നത് വിനീത് ശ്രിനിവാസനാണ്. ശ്രീനിവാസൻ സിനിമകളോട് വെറുപ്പാണെന്ന് തുറന്നടിച്ച സംവിധായകൻ രാജീവ് രവിക്കുള്ള അർത്ഥം വച്ചുളള മറുപടിയാണ് മുകളിൽ സൂചിപ്പിച്ചത്. തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആരുടേയും പേര് സൂചിപ്പിക്കാതെ വിനീതിന്റെ പരിഹാസം.
സൗത്ത് ലൈവ് ഓൺലൈൻ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസനെതിരെ രാജീവ് രവി വിമർശനങ്ങൾ ഉന്നയിച്ചത്. ശ്രീനിവാസൻ മദ്ധ്യവർഗ മലയാളീ ജീവിതമാണ് തുടർച്ചയായി സിനിമയാക്കിയതെന്നും അത്തരം ചിത്രങ്ങളോട് തനിക്ക് വെറുപ്പാണെന്നും രാജീവ് പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുൻപ് സ്‌ക്രിപ് കീറിക്കളയണമെന്നും രാജീവ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത് എന്ന അപേക്ഷയോടെയാണ് വിനീത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ‘ഞാൻ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ചില ചോദ്യങ്ങൾ പങ്കു വെച്ചു എന്നേ ഉള്ളൂ!!
എന്ന് ശ്രീനിവാസന്റെ മകൻ’