അനുപമ ഇനി മുതല്‍ ‘പ്രേമ’ത്തില്‍
അല്ഫോന്സ് പുത്രന് സംവിധാനം ചെയ്ത സൂപ്പര് ഹിറ്റ് ചിത്രം പ്രേമത്തില് നായകനായ ജോര്ജിന്റെ ആദ്യത്തെ കാമുകിയെ ഓര്മയില്ലേ? ചുരുണ്ട മുടിക്കാരിയായ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരന്. പ്രേമം മലയാളത്തില് അവസരങ്ങള് ഒരുക്കിയില്ലെങ്കിലും തെലുങ്കില് ഒട്ടേറെ അവസരങ്ങളുമായി തിരക്കിലാണ് അനുപമ. തന്നെ നായികയാക്കിയ പ്രേമത്തോടുള്ള പ്രേമം അനുപമ വിടാന് ഉദ്ദേശിക്കുന്നില്ല. തന്റെ പുതിയ വീടിന് അനുപമ പ്രേമം എന്നാണ് പേരിട്ടിരിക്കുന്നത്.
ഇക്കാര്യം ഫേസ്ബുക്കിലൂടെ അനുപമ തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനില്‍ത്തന്നെ വീടിന്റെ മതിലില്‍ പേര് എഴുതിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് എന്റെ ജീവിതത്തില്‍ ഈ അദ്ഭുതം സംഭവിച്ചത്. പ്രേമം. ഇപ്പോള്‍ എന്റെ വീടിന് പേരിടുമ്പോള്‍ ഇതിലും മികച്ചത് വേറൊന്ന് കണ്ടെത്താനില്ല. ഇത്രയും മികച്ച ഒരു അരങ്ങേറ്റം സാധ്യമാക്കിയതിന് എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് നന്ദി പറയാതിരിക്കാനാവില്ലെന്ന് അനുപമ പോസ്റ്റില്‍ കുറിക്കുന്നു.
ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ്, നിവിന്‍ പോളി, മഡോണ സെബാസ്റ്റിയന്‍, സായ് പല്ലവി എന്നിവര്‍ക്കും ചിത്രത്തിന്റെ ടീമിലുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അനുപമയുടെ പോസ്റ്റ്.
പോസ്റ്റ് കാണാം