ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കും ബാധകമാണെന്ന് കമലിനോട് വിനയൻ

തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിനാലെ വേദിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ കമലിനെതിരെ വിമർശനവുമായി വിനയൻ. പരിപാടിയിൽ പങ്കെടുക്കാനുള്ള യോഗ്യത കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാൽ കൊള്ളാമെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
 
കൊച്ചി:

തന്റെ കൂടെ മലയാള സിനിമയിൽ പ്രവർത്തിച്ച ഒരു സംവിധായകനെക്കൊണ്ട് പണിയെടുപ്പിക്കരുത്, അയാളുടെ കൂടെ സംഘടനയിലെ ഒരാളും സഹകരിക്കരുത് എന്ന് കഴിഞ്ഞ ഏഴ് വർഷമായി കർശനമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന കേരളത്തിലെ ഫിലിം ഡയറക്ടേഴ്‌സ് യൂണിയൻ നേതാവാണദ്ദേഹമെന്നും വിനയൻ പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്