കൊച്ചിയിലെ മത്സ്യം ഇഷ്ടപ്പെടുന്നവർക്കായി ധർമ്മജന്റെ ഉടമസ്ഥതയിൽ ഫിഷ് ഹബ് വരുന്നു

ടി.വി അവതാരകനായി വന്ന് മലയാളികൾക്ക് പ്രിയങ്കരനായ ഹാസ്യ താരമായി മാറിയ ധർമ്മജൻ ബോൾഗാട്ടി ബിസിനസ് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. കൊച്ചിയിലെ അയ്യപ്പൻകോവിലിലാണ് ധർമ്മജന്റെ ആദ്യ ബിസിനസ് സംരഭമായ "ധർമ്മൂസ് ഫിഷ് ഹബ് " ആരംഭിക്കുന്നത്. തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം. ഈ മാസം 5നായിരിക്കും സ്ഥാപനത്തിന്റെ ഉദ്ഘാടനം.
 

കൊച്ചി: ടി.വി അവതാരകനായി വന്ന് മലയാളികൾക്ക് പ്രിയങ്കരനായ ഹാസ്യ താരമായി മാറിയ ധർമ്മജൻ ബോൾ​ഗാട്ടി ബിസിനസ് രം​ഗത്തേക്ക് കൂടി പ്രവേശിക്കുന്നു. കൊച്ചിയിലെ അയ്യപ്പൻകോവിലിലാണ് ധർമ്മജന്റെ ആദ്യ ബിസിനസ് സംരഭമായ “ധർമ്മൂസ് ഫിഷ് ഹബ് ” ആരംഭിക്കുന്നത്. തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം. ഈ മാസം 5നായിരിക്കും സ്ഥാപനത്തിന്റെ ഉദ്ഘാടനം.

ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം.

സുഹൃത്തേ,
ദൈവാനുഗ്രഹത്താല്‍ ഒരു ഫിഷ്‌ ഹബ് തുടങ്ങുകയാണ് കായൽ മീനും കടൽ മീനും ഏറ്റവും ഇഷ്ടപ്പെടുന്ന നമ്മൾ കൊച്ചിക്കാർക്ക് വേണ്ടി അയ്യപ്പൻകോവിൽ ചന്ദ്രോത്ത് ബിൽഡിംഗിൽ ഈ വരുന്ന 5 ന് വ്യാഴാഴ്ച കൃത്യം 12 മണിക്ക് “ധർമ്മൂസ് ഫിഷ് ഹബ് ” തുടക്കം കുറിക്കുകയാണ്…..
ഇതുവരെ നിങ്ങൾ എനിക്ക് നല്‍കിയ എല്ലാ സ്നേഹവും സഹകരണവും എനിക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ഞാൻ മാത്രമല്ല എനിക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരായ കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ സിനിമാ രംഗത്തെ ഒരുപാട് നടീ നടന്മാരും എത്തുന്നുണ്ട്….അവർക്കൊപ്പം നിങ്ങളുമുണ്ടാവണം….
അപ്പൊ ജൂലൈ 5 ന് കാണാം.
ധർമ്മൂസ് ഫിഷ് ഹബ് മൊബെൽ ഫോൺ വഴിയും ഓർഡർ ചെയ്യാം..

വിശ്വാസപൂർവ്വം.

Team Dharmoos Fish Hub

allowfullscreen