ജിംസണ്‍ പറയുന്നു; മഹേഷിന്റെ പ്രതികാരത്തിലെ വില്ലന്‍ കഥാപാത്രം സ്വന്തം ജീവിതം പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ വില്ലന് കഥാപാത്രമായ ജിംസണ് തന്റെ ജീവിതം പറയുന്നു. സിനിമയില് വളരെ കുറച്ചു മാത്രം പ്രത്യക്ഷപ്പെടുന്ന ജിംസണ് എന്ന കഥാപാത്രത്തിന്റെ പിന്നാമ്പുറം പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജിംസണ് എന്തോ പറയാനുണ്ടത്രേ എന്ന തലക്കെട്ടില് മുകേഷ് കുമാര് എന്നയാള് www.m3db.com എന്ന വെബ്സൈറ്റിലെഴുതിയ കുറിപ്പാണ് ജിംസണെന്ന വ്യക്തി രൂപപ്പെട്ട സാഹചര്യങ്ങള് ഭാവനയില് കാണുന്നത്.
 

കൊച്ചി: മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ ജിംസണ്‍ തന്റെ ജീവിതം പറയുന്നു. സിനിമയില്‍ വളരെ കുറച്ചു മാത്രം പ്രത്യക്ഷപ്പെടുന്ന ജിംസണ്‍ എന്ന കഥാപാത്രത്തിന്റെ പിന്നാമ്പുറം പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജിംസണ് എന്തോ പറയാനുണ്ടത്രേ എന്ന തലക്കെട്ടില്‍ മുകേഷ് കുമാര്‍ എന്നയാള്‍ www.m3db.com എന്ന വെബ്‌സൈറ്റിലെഴുതിയ കുറിപ്പാണ് ജിംസണെന്ന വ്യക്തി രൂപപ്പെട്ട സാഹചര്യങ്ങള്‍ ഭാവനയില്‍ കാണുന്നത്.

അമ്മയും സഹോദരി ജിംസിയും മുത്തശ്ശിയുമൊക്കെ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണെങ്കിലും അച്ഛന്‍ എന്ന സിനിമയിലില്ലാത്ത കഥാപാത്രം ഈ കുറിപ്പില്‍ കടന്നു വരുന്നു. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തും വരച്ചിടാതെപോയ ജീവിതസാഹചര്യങ്ങളാണ് കുറിപ്പില്‍ ജിംസണ് മുകേഷ് കുമാര്‍ നല്‍കുന്നത്.

‘അപ്പന്റെ മുഖം എനിക്ക് നേരിയ ഓര്‍മ്മയേ ഉള്ളൂ.. അമ്മച്ചിയെയും കൈക്കുഞ്ഞായിരുന്ന ജിംസിയെയും എന്നെയും ഉപേക്ഷിച്ച് മലയിറങ്ങിപ്പോയ ആള്‍ പിന്നെ തിരിച്ചു വന്നില്ല. ഓര്‍മ്മയുള്ള കാലം മുതല്‍ ഒറ്റപ്പെട്ട ആ വീട്ടില്‍ മൂന്ന് പെണ്ണുങ്ങളുടെ സംരക്ഷണം എന്റേതായിരുന്നു’. എന്നു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് മഹേഷിന്റേയും ജിംസിയുടേയും കുട്ടിയുടെ ഒന്നാം പിറന്നാളിന് സമ്മാനമായി നീല ചെരുപ്പു വാങ്ങിയ കാര്യം പരാമര്‍ശിച്ചുകൊണ്ടാണ്.

ജിംസന്റെ ജീവിതം വായിക്കാം

allowfullscreen