ടൊവീനോയില്‍ താരത്തിലേക്കുള്ള വളര്‍ച്ച കാണുന്നു; മെക്‌സിക്കന്‍ അപാരതയ്ക്ക് അനുമോദനവുമായി പ്രിഥ്വിരാജ്

ഒരു മെക്സിക്കന് അപാരതയ്ക്ക് അനുമോദനങ്ങളുമായി പ്രിഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിഥ്വിയുടെ അഭിനന്ദനം. ചിത്രത്തിലെ നായകനായ ടൊവീനോയെയും പ്രിഥ്വിരാജ് അഭിനന്ദിക്കുന്നുണ്ട്. ഒരു നടന്, താരം എന്ന നിലയിലേക്കുള്ള വളര്ച്ചയാണ് കാണുന്നതെന്നും അതില് സന്തോഷിക്കുന്നുവെന്നും പോസ്റ്റില് പറയുന്നു.
 

ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് അനുമോദനങ്ങളുമായി പ്രിഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിഥ്വിയുടെ അഭിനന്ദനം. ചിത്രത്തിലെ നായകനായ ടൊവീനോയെയും പ്രിഥ്വിരാജ് അഭിനന്ദിക്കുന്നുണ്ട്. ഒരു നടന്‍, താരം എന്ന നിലയിലേക്കുള്ള വളര്‍ച്ചയാണ് കാണുന്നതെന്നും അതില്‍ സന്തോഷിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ടോം ഇമ്മട്ടി സംവിധാനം ചെയ്ത മെക്‌സിക്കന്‍ അപാരതയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ടൊവീനോ അഭിനയിക്കുന്നത്. മൂന്ന് കോടി രൂപ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മറ്റു സൂപ്പര്‍താര ചിത്രങ്ങളെ പിന്നിലാക്കുകയും ചെയ്തു. പ്രിഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ ആയിരുന്നു ടൊവീനോ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം.

allowfullscreen