ദിലീപും കാവ്യമാധവനും വിവാഹിതരായി; ചടങ്ങുകള്‍ കൊച്ചി വേദാന്ത ഹോട്ടലില്‍

പ്രശസ്ത സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരായി. എറണാകുളത്തെ വേദാന്ത ഹോട്ടലില് വെച്ച രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വീട്ടുകാരും പ്രമുഖ സിനിമാ താരങ്ങളും ചടങ്ങില് പങ്കെടുത്തു. മമ്മൂട്ടി, ജയറാം, ലാല്, മീരാ ജാസ്മിന് തുടങ്ങിയവരും സംവിധായകനായ കമല്, ജോഷി രഞ്ജിത്ത്, നാദിര്ഷാ, നിര്മ്മാതാവ് രഞ്ജിത്ത് രജപുത്ര, നടിമാരായ മേനക, ജോമോള്,ചിപ്പി തുടങ്ങിയവര് വിവാഹച്ചടങ്ങില് പങ്കെടുക്കാനെത്തി. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വിവാഹത്തിന് വേണമെന്ന് ദിലീപ് പറഞ്ഞു. ഇരുവീട്ടുകാരുടെയും പൂര്ണ്ണ സമ്മതത്തോടെയാണ് വിവാഹം.
 

കൊച്ചി: പ്രശസ്ത സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരായി. എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ വെച്ച രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും വീട്ടുകാരും പ്രമുഖ സിനിമാ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടി, ജയറാം, ലാല്‍, മീരാ ജാസ്മിന്‍ തുടങ്ങിയവരും സംവിധായകനായ കമല്‍, ജോഷി രഞ്ജിത്ത്, നാദിര്‍ഷാ, നിര്‍മ്മാതാവ് രഞ്ജിത്ത് രജപുത്ര, നടിമാരായ മേനക, ജോമോള്‍,ചിപ്പി തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വിവാഹത്തിന് വേണമെന്ന് ദിലീപ് പറഞ്ഞു. ഇരുവീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹം.

allowfullscreen

മകള്‍ മീനാക്ഷിയുടെ പിന്തുണയും വിവാഹത്തിനുണ്ടെന്ന് ദിലീപ് വ്യക്തമാക്കി. സിനിമാ മേഖലയിലുളളവര്‍ക്കായി വൈകാതെ തന്നെ എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ റിസപ്ഷന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമെന്നോണം വിവാഹം. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുമായി ആയിരുന്നു ദിലീപിന്റെ ആദ്യം വിവാഹം. ഇതില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. മീനാക്ഷി എന്നാണു മകളുടെ പേര്. 2014ലാണ് ഇവര്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.

2009ലാണ് കാവ്യമാധവനും ബാങ്ക് ഉദ്യോഗസ്ഥനായ നിഹാല്‍ ചന്ദ്രയും തമ്മില്‍ വിവാഹിതരായത്. തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനിന്ന കാവ്യ വിവാഹജീവിതത്തില്‍ നിന്ന് വേര്‍പിരിയുകയും വീണ്ടും സിനിമയിലേക്ക് വരികയും ചെയ്തു. 21 സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.