ദിലീപ് അനുകൂല പ്രസ്താവന; ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ പ്രയോഗം

നടന് ശ്രീനിവാസന്റെ കൂത്തുപറമ്പിലെ വീടിനു നേരെ കരിഓയില് പ്രയോഗം. ഇന്നലെ രാത്രിയാണ് വീടിനു നേര്ക്ക് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇത് ശ്രദ്ധയില്പ്പെട്ടത്. ശ്രീനിവാസനും കുടുംബവും ഇവിടെ താമസില്ലാത്തതിനാല് ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തതയില്ല. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
 

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്റെ കൂത്തുപറമ്പിലെ വീടിനു നേരെ കരിഓയില്‍ പ്രയോഗം. ഇന്നലെ രാത്രിയാണ് വീടിനു നേര്‍ക്ക് ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ശ്രീനിവാസനും കുടുംബവും ഇവിടെ താമസില്ലാത്തതിനാല്‍ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

നടന്‍ ദിലീപിന് അനുകൂലമായി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീടിനു നേരെ ആക്രമണമുണ്ടാകുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്ന ശ്രീനിവാസന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ ദിലീപിനെപിന്തുണയ്ക്കുകയല്ല, ദിലീപിന് തന്റെ പിന്തുണ ആവശ്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ദിലീപ് അങ്ങനെ ചെയ്യില്ലെന്നത് തന്റെ വിശ്വാസമാണ്. അത് കാലം തെളിയിക്കും. ദിലീപ് തെറ്റുചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസം. പോലീസിന്റേയും കോടതിയുടെയും പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്.