നാവിന് ലൈസന്‍സ് ഇല്ലെന്ന് അറിയാം; അത് അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ല പ്രവണതയല്ല; പി.സി.ജോര്‍ജിനോട് സയനോര

ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച പി.സി.ജോര്ജിനെ വിമര്ശിച്ച് ഗായിക സയനോര. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്ശനം. ക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്ന്ന് വീട്ടില് ഇരിക്കുകയോ അല്ലെങ്കില് ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില് നിങ്ങള് അവള്ക്ക് സ്തുതി പാടിയേനെ. ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള് ഇറക്കും മുന്പ് മിനിമം ആ എഫ്ഐആര് എങ്കിലും വായിക്കുക. നാവിനു ലൈസന്സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല. എന്നാണ് പോസ്റ്റില് സയനോര പറയുന്നത്.
 

ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച പി.സി.ജോര്‍ജിനെ വിമര്‍ശിച്ച് ഗായിക സയനോര. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. ക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ എഫ്‌ഐആര്‍ എങ്കിലും വായിക്കുക. നാവിനു ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല. എന്നാണ് പോസ്റ്റില്‍ സയനോര പറയുന്നത്.

ആക്രമണത്തിന് ഇരയായ നടി പിറ്റേദിവസം എങ്ങനെ അഭിനയിക്കാന്‍ പോയി എന്നായിരുന്നു കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ചോദിച്ചത്. നടി ഏത് ആശുപത്രിയിലാണ് പോയതെന്ന് വ്യക്തമാക്കണമെന്നും സംഭവം പുരുഷ പീഡനമാണെന്നും പറഞ്ഞ ജോര്‍ജ് ദിലീപിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയെ ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്മിയും വിമര്‍ശിച്ചിരുന്നു.

പോസ്റ്റ് കാണാം.

allowfullscreen