പുതുമുഖ എഴുത്തുകാർക്കായി ഫെഫ്കയുടെ തിരക്കഥാ മത്സരം

പുതുമുഖ എഴുത്തുകാർക്കായി ഫെഫ്ക തിരക്കഥാ മത്സരം നടത്തുന്നു. ഫെഫ്ക്ാ റൈറ്റേഴ്സ് യൂണിയൻ നടത്തുന്ന തിരക്കഥാ മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്തരിച്ച തിരക്കഥാകൃത്തിന്റെ സ്മരണാർഥം ഏർപ്പെടുത്തുന്ന പുരസ്കാരവും ക്യാഷ് അവാർഡുമാണ്. ഫെഫ്ക ഭാരവാഹി ബി.ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. കൂടാതെ സമ്മാനർഹമായ തിരക്കഥ പ്രമുഖ സംവിധായകർ സിനിമയാക്കാൻ പരിഗണിക്കുന്നതുമാണ്. വിശദവിവരങ്ങൾ അടുത്ത ആഴ്ച്ച യൂണിയൻ ഭാരവാഹികളായ എസ് എൻ സ്വാമിയും ഏ കെ സാജനും ചേർന്ന് പ്രഖ്യാപിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
 


കൊച്ചി: പുതുമുഖ എഴുത്തുകാർക്കായി ഫെഫ്ക തിരക്കഥാ മത്സരം നടത്തുന്നു. ഫെഫ്ക്ാ റൈറ്റേഴ്‌സ് യൂണിയൻ നടത്തുന്ന തിരക്കഥാ മത്സരത്തിൽ വിജയിക്കുന്നവർക്ക് അന്തരിച്ച തിരക്കഥാകൃത്തിന്റെ സ്മരണാർഥം ഏർപ്പെടുത്തുന്ന പുരസ്‌കാരവും ക്യാഷ് അവാർഡുമാണ്. ഫെഫ്ക ഭാരവാഹി ബി.ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. കൂടാതെ സമ്മാനർഹമായ തിരക്കഥ പ്രമുഖ സംവിധായകർ സിനിമയാക്കാൻ പരിഗണിക്കുന്നതുമാണ്. വിശദവിവരങ്ങൾ അടുത്ത ആഴ്ച്ച യൂണിയൻ ഭാരവാഹികളായ എസ് എൻ സ്വാമിയും ഏ കെ സാജനും ചേർന്ന് പ്രഖ്യാപിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.