മറിയംമുക്ക് ഇന്ന് തീയേറ്ററുകളിൽ
കൊച്ചി: മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ നായകനാകുന്ന ജെയിംസ് ആൽബർട്ട് ചിത്രം മറിയംമുക്ക് പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മറിയംമുക്കിന്റെ മൊബൈൽ ആപ് പുറത്തിറങ്ങിയിരുന്നു. ഈ ആപ് സൗജന്യമായി ഗൂഗിൾ പ്ലേയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സിനിമയുടെ ഗാനങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും ആപ് മുഖാന്തിരം കാണാൻ കഴിയും. തിയേറ്റർ ലിസ്റ്റ്, ഷോ ടൈം എന്നിവയും ആപിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് അണിയപ്രവർത്തകർ പറഞ്ഞു. മൾട്ടിപ്ലെക്‌സുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുമുള്ള സൗകര്യവും ആപിലുണ്ട്.
വിദ്യാസാഗർ ആണ് ചിത്രത്തിലെ നാല് പാട്ടുകൾക്കും ഈണം പകർന്നിട്ടുള്ളത്. ആപ് വഴി ഉപയോക്താക്കൾക്ക് പാട്ടുകൾ ഓൺഡിമാന്റായി കേൾക്കുവാൻ കഴിയും. ആപ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് http://bit.ly/1BEEXb1 .