ലാലിസം മാത്രമാണ് പരാജയമെന്ന പ്രസ്താവന വേദനിപ്പിച്ചു; സർക്കാരുമായി ഒത്തുതീർപ്പിനില്ലെന്ന് ലാൽ

ലാലിസം വിവാദത്തിൽ സർക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് മോഹൻലാൽ. പണം തിരികെ നൽകുന്ന നിലപാടിലും മാറ്റമില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചു. മന്ത്രിസഭ എന്തു തീരുമാനിച്ചാലും ആരു പറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മോഹൻലാൽ പറഞ്ഞു.
 


കൊച്ചി: ലാലിസം വിവാദത്തിൽ സർക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് മോഹൻലാൽ. പണം തിരികെ നൽകുന്ന നിലപാടിലും മാറ്റമില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചു.
മന്ത്രിസഭ എന്തു തീരുമാനിച്ചാലും ആരു പറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മോഹൻലാൽ പറഞ്ഞു.