സുരേഷ് ഗോപിക്ക് പ്രിയാമണി നായിക
സുരേഷ്ഗോപി നായകനാവുന്ന ചിത്രം പപ്പ മൈ ബെസ്റ്റ് ഫ്രണ്ടിൽ പ്രിയാമണി നായികയാകുന്നു. പ്രശാന്ത് മാമ്പുള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ്നടൻ സത്യരാജ്, ബേബി എസ്തർ എന്നിവരും അഭിനയിക്കുന്നു. അച്ഛന്റെയും മകളുടെയും തീവ്രമായ ഹൃദയബന്ധത്തിന്റെ കഥ കുടുംബപശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാർഥ് നിർവഹിക്കുന്നു. സെഹനാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് പണ്ടാരക്കാട്ടിലാണ് ചിത്രം നിർമിക്കുന്നത്
Mar 1, 2015, 15:16 IST
കൊച്ചി: സുരേഷ്‌ഗോപി നായകനാവുന്ന ചിത്രം പപ്പ മൈ ബെസ്റ്റ് ഫ്രണ്ടിൽ പ്രിയാമണി നായികയാകുന്നു. പ്രശാന്ത് മാമ്പുള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ്നടൻ സത്യരാജ്, ബേബി എസ്തർ എന്നിവരും അഭിനയിക്കുന്നു. അച്ഛന്റെയും മകളുടെയും തീവ്രമായ ഹൃദയബന്ധത്തിന്റെ കഥ കുടുംബപശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാർഥ് നിർവഹിക്കുന്നു. സെഹനാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് പണ്ടാരക്കാട്ടിലാണ് ചിത്രം നിർമിക്കുന്നത്.