സെന്‍സറിംഗ് പ്രശ്‌നങ്ങള്‍; ടിയാന്‍ റീലീസ് മാറ്റിവെച്ചു

പ്രിഥ്വിരാജ് ചിത്രം ടിയാന്റെ റിലീസ് മാറ്റിവെച്ചു. ജീയെന് കൃഷ്ണകുമാര് സംവിധാനം ചെയ്ത ചിത്രം ഈദ് റിലീസായി വെള്ളിയാഴ്ച തീയേറ്ററുകളില് എത്തേണ്ടതായിരുന്നു. സെന്സറിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണമെന്ന് പ്രിഥ്വിരാഡ് ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. ചൊവ്വാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്ന സെന്സര് സര്ട്ടിഫിക്കറ്റ് രണ്ട് ദിവസം കൂടി നീളും. ജൂലൈ 7ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്ത്തകര് അറിയിച്ചു.
 

പ്രിഥ്വിരാജ് ചിത്രം ടിയാന്റെ റിലീസ് മാറ്റിവെച്ചു. ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈദ് റിലീസായി വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. സെന്‍സറിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണമെന്ന് പ്രിഥ്വിരാഡ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ചൊവ്വാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് രണ്ട് ദിവസം കൂടി നീളും. ജൂലൈ 7ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കേരളത്തില്‍ മാത്രം 200 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് വിദേശരാജ്യങ്ങളില്‍ ചിത്രം എത്തുന്നത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളിഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.