‘നാം’ ഓഡിയോ ലോഞ്ച് സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍വഹിച്ചു

നവാഗതനായ ജോഷി തോമസ് പള്ളിക്കല് തിരക്കഥയും സംവിധാനവും നിര്വഹിക്കുന്ന നാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംവിധായകന് ഗൗതം മേനോന് നിര്വഹിച്ചു. കൊച്ചിയില് നടന്ന ചടങ്ങിലായിരുന്നു ലോഞ്ച്. വിനീത് ശ്രീനിവാസന്, തമ്പി ആന്റണി തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. ശബരീഷ് വര്മ്മ, ഗായത്രി സുരേഷ്, അദിതി രവി, മറീന മൈക്കിള് തുടങ്ങിയവര് പ്രധാന വേഷങ്ങളിലെത്തുന്ന നാമില് രണ്ജി പണിക്കര്, വിനീത് ശ്രീനിവാസന്, സൈജു കുറുപ്പ്, ടോണി ലൂക്ക് തുടങ്ങിയവരും അഭിനയിക്കുന്നു.
 

നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന നാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍വഹിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ലോഞ്ച്. വിനീത് ശ്രീനിവാസന്‍, തമ്പി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, അദിതി രവി, മറീന മൈക്കിള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നാമില്‍ രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സൈജു കുറുപ്പ്, ടോണി ലൂക്ക് തുടങ്ങിയവരും അഭിനയിക്കുന്നു.


ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രേമത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിനു ശേഷം ശബരീഷ് വര്‍മ മുഖ്യവേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുള്ള നാമിലെ 9 ഗാനങ്ങള്‍ രചിച്ചിരിക്കുന്നതും ശബരീഷ് തന്നെയാണ്. ജെടിപി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

വീഡിയോ കാണാം

Posted by Shabareesh Varma on Saturday, November 11, 2017