മമ്മൂട്ടിയുടെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക്

 


മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ഡിറ്റക്റ്റീവ് ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ഓൺലൈൻ ബുക്കിംഗ് ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ആരംഭിച്ചു കഴിഞ്ഞു. ​‘ഡൊമിനിക്കി’ലൂടെ മലയാള സിനിമ രംഗത്തു അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍. ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. [‘Dominic and the Ladies’ Purse’]

ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. സിനിമാ പ്രേക്ഷകര്‍ സ്വീകരിക്കുകയാണെങ്കില്‍ ഡൊമിനിക്കിന് രണ്ടാം ഭാഗമുണ്ടാകുമെന്നും ചിത്രത്തിന്റെ സംവിധായകനായ ഗൗതം മേനോന്‍ പറഞ്ഞിരുന്നു. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘ബസൂക്ക’യാണ് . ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും . മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്ന ചിത്രം കൂടിയാണിത്.