ഹുദ്ഹുദ് ചുഴലിക്കാറ്റ്: ദുരിത ബാധിതർക്ക് സഹായവുമായി സിനിമാ ലോകം

ഹുദ്ഹുദ് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായവുമായി സിനിമാ ലോകം. തമിഴ്, തെലുങ്ക് സിനിമാ പ്രവർത്തകരാണ് ഹുദ്ഹുദ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തമിഴ് താരങ്ങളായ സൂര്യ (25 ലക്ഷം), കാർത്തി (12.5 ലക്ഷം), ഗ്രീൻ സ്റ്റുഡിയോയുടെ മാനേജർ കെ.ഇ ഗണവേൽ രാജ (12.5 ലക്ഷം), വിശാൽ (15 ലക്ഷം), പ്രകാശ് രാജ് (അഞ്ച് ലക്ഷം) രൂപ വീതം നൽകി.
 


ചെന്നൈ: ഹുദ്ഹുദ് ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായവുമായി സിനിമാ ലോകം. തമിഴ്, തെലുങ്ക് സിനിമാ പ്രവർത്തകരാണ് ഹുദ്ഹുദ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തമിഴ് താരങ്ങളായ സൂര്യ (25 ലക്ഷം), അനുജൻ കാർത്തി (12.5 ലക്ഷം), ഗ്രീൻ സ്റ്റുഡിയോയുടെ മാനേജർ കെ.ഇ ഗണവേൽ രാജ (12.5 ലക്ഷം), വിശാൽ (15 ലക്ഷം), പ്രകാശ് രാജ് (അഞ്ച് ലക്ഷം) രൂപ വീതം നൽകി.

തെലുങ്ക് ചലച്ചിത്ര ലോകത്ത് നിന്ന് മഹേഷ് ബാബു 25 ലക്ഷം രൂപയും രാം ചരൺ 10 ലക്ഷം രൂപയും ആന്ധ്രാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സൂപ്പർ താരം നാഗാർജ്ജുന (20 ലക്ഷം), അല്ലു അർജുൻ (20 ലക്ഷം രൂപ), പവൻ കല്യാൺ (50 ലക്ഷം രൂപ) തുടങ്ങിയ താരങ്ങളും സഹായം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആരാധകരോടും താരങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.