ധനുഷ് ചിത്രത്തിന് ഇമാന്റെ സംഗീതം

തമിഴിലെ പ്രശസ്ത സംഗീതസംവിധായകൻ ഡി ഇമാനും പ്രശസ്ത നടൻ ധനുഷും നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. മൈന, കുംകി, കയൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ പ്രഭു സോളമന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
 

തമിഴിലെ പ്രശസ്ത സംഗീതസംവിധായകൻ ഡി ഇമാനും പ്രശസ്ത നടൻ ധനുഷും നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. മൈന, കുംകി, കയൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ പ്രഭു സോളമന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2006 ൽ ഭൂപതി പാണ്ഡ്യൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം തിരുവിളയാടൽ ആരംഭം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.

2004 ലെ സുനാമിയെ ആധാരമാക്കി പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. പുതുമുഖങ്ങളെ വെച്ച് കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ള പ്രഭു സോളമൻ സൂപ്പർ താരത്തെ വെച്ച് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ സെന്തിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നായിരിക്കും ചിത്രം നിർമ്മിക്കുക. പ്രഭു സോളമന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ മൈന, കുംകി, കയൽ എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ഡി ഇമാനും പ്രഭുസോളമനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.