ദിലീപ് തമിഴ് ചിത്രത്തിൽ നായകൻ

നടൻ ദിലീപ് തമിഴ് ചിത്രത്തിൽ നായകനാകുന്നു. കെ.എസ് മണികണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ രചനയും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.
 


കൊച്ചി: നടൻ ദിലീപ് തമിഴ് ചിത്രത്തിൽ നായകനാകുന്നു. കെ.എസ് മണികണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ രചനയും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.

2013ൽ പുറത്തിറങ്ങിയ കോമഡി ചിത്രം ‘കണ്ണാ ലഡു തിന്ന ആസൈയാ’ എന്ന ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനായിരുന്നു. വിജയകാന്ത് നായകനായി എത്തി 2002 ൽ പുറത്തിറങ്ങിയ രാജ്യം ആണ് ദിലീപിന്റെ ആദ്യതമിഴ് ചിത്രം.